Site Loader

യുവചൈതന്യം യുവാക്കളുടെ ശബ്ദമാണ്.

അത് അക്ഷരാർത്ഥത്തിൽ വിളിച്ചോതുന്നതായിരുന്നു യുവചൈതന്യം ചാനൽ അണിയിച്ചൊരുക്കിയ ഓണം സ്പ്ലാഷ്.

യുവചൈതന്യം മാസിക സാഹിതീതല്പരരായ യുവാക്കൾക്കുള്ള വേദിയാണെകിൽ, യുട്യൂബ് ചാനൽ കലാസാംസ്കാരിക പ്രകടനങ്ങൾക്കുള്ള വേദിയാണ്.

കോവിഡ് നമുക്ക് മേലെ നിയന്ത്രണങ്ങളുടെ ഒരു വലയം തീർത്തപ്പോൾ, സൈബർ ജാലകത്തിലൂടെ നമ്മുടെ യുവത ആ വലയം ഭേദിച്ചു പുറത്തു കടക്കാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു.

അതിനവർ കണ്ടെത്തിയ പുത്തൻ വഴി നമുക്കിടയിലെ പ്രതിഭകളുടെ പുത്തൻ താരോദയങ്ങൾക്ക് വേദിയായി. യുവാക്കളുടെ അശ്രാന്ത പരിശ്രമം ഒന്ന് മാത്രമായിരുന്നു ഓണം സ്പ്ലാഷ് എന്ന അത്തം-പത്തോണത്തിന്റെ വിജയ രഹസ്യം.

യുവചൈതന്യം എന്ന ചാനൽ നമുക്കിടയിലും പൊതു സമൂഹത്തിനിടയിലും ഒരു മാസത്തിനുള്ളിൽ തന്നെ വലിയ തരംഗം ആണ് സൃഷ്ടിച്ചിരിക്കുന്നത്. ചാനലിന്റെ ഓരോ ദിവസത്തെയും പരിപാടികളുടെ പ്രേക്ഷകരുടെയും ചാനൽ വരിക്കാരായവരുടെയും സംഖ്യ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന യുവതലമുറക്ക് തീർച്ചയായും ഊർജ്ജം പകരും.

ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭാരതത്തിലങ്ങോളമിങ്ങോളം ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. കേരളത്തിൽ ഇത് സരസ്വതീ ദേവിയുടെ ഉപാസനയായാണ് മുഖ്യമായും ആചരിക്കപ്പെടുന്നത്. യുവചൈതന്യവും ഇത്തരുണത്തിൽ ഒരു നവരാത്രി ക്‌ളാസിക്കൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

യുവാക്കളിലെ കലാവാസനയെ പരിപോഷിപ്പിക്കുക, അവയെ പൊതുജനസമക്ഷം എത്തിച്ച് അവരുടെ കലാരംഗത്തെ വളർച്ചക്ക് വഴിയൊരുക്കുക എന്നതാണ് യുവചൈതന്യം ചാനലിന്റെ പ്രഥമോദ്ദേശ്യം. അതിന് നിങ്ങളോടൊപ്പം നമുക്കിടയിലെ പ്രസിദ്ധരുമുണ്ട്.

യുവചൈതന്യത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു വരാനായി യുവാക്കളുടെ യുവചൈതന്യം എന്നൊരു വാട്ട്സ് ആപ്പ് കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്. ചാനലിന്റെ പ്രവർത്തനങ്ങളിൽ നിങ്ങളോരോരുത്തർക്കുമുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ഞങ്ങളെ അറിയിച്ചാലും.

ഇന്ന് അദ്ധ്യാപക ദിനം. മാറിയ സാഹചര്യത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അകലം വർദ്ധിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഈയൊരു അവസ്ഥക്ക് മാറ്റമുണ്ടാവുമെന്നും വീണ്ടും നമ്മുടെ വിദ്യാലയ ദിനങ്ങൾ കുട്ടികൾക്ക് പ്രാപ്യമാവുമെന്നും ആശിക്കുന്നു.

One Reply to “യുവചൈതന്യം ചാനൽ”

  1. It was really a wonderful experience. My heartfelt Congratulations to all who had worked sincerely and hard to make it a grand success.

Leave a Reply

Your email address will not be published. Required fields are marked *