Site Loader
രാംകുമാർ, പെരുവനം

കർക്കിടക വാവെത്തി വീണ്ടും
കാലപുരിക്ക് പോയവരെ
കാലത്തിനൊഴുക്കിൽ മറഞ്ഞു പോയവരെ
കവ്യം നൽകി ഓർമ്മിച്ചീടാൻ
കരളിൽ ഇന്നുമുണ്ടവർക്ക്
കാര്യ കാരണവ സ്ഥാനം
കഴിയില്ലാർക്കുംമവർക്കു പകരമായീടാൻ
കാലമെത്രകഴിഞ്ഞാലും
കാലവർഷമെത്ര പെയ്തൊഴിഞ്ഞാലും
കഠിനാവസ്ഥയിൽ പെട്ടുഴുലുമ്പോൾ
കച്ചിതുരുമ്പായിരുന്ന
കൈപിടിച്ചു ശരിയായ മാർഗ്ഗം
കാട്ടിതന്നിരുന്നവരുടെ വിയോഗത്താൽ
കരകാണാതെ സ്ഥാനമറിയാതെ
കാറ്റിലും കോളിലു പെട്ടങ്ങുമിങ്ങുമിളകി അലയുന്ന
കടലിൻനടുക്കകപ്പെട്ട നൗകപോലായീടുന്നു നാം
കൗരവരോട് മല്ലടിച്ച് ഘോര യുദ്ധം ചെയ്ത്
കൃഷ്ണ കൃപയാൽ ജയിച്ച വീരരാം
കിരീടിക്കും സോദർക്കും ജീവിതം
കൈവിട്ടു പോയസ്ത്രം പോലെയായ്
കഴിയാതെ നിയന്ത്രിച്ചീടാൻ
കുല കാരണവരുടെ അഭാവത്താൽ
കനിഷാഠ പുത്രനാം ധർമ്മ പുത്രർ
കുന്തി മാതാവിനോടോതിയിരുന്നത് പലവുരു
കറുത്തെള്ളുമക്ഷതവം പൂവും ചേർത്ത്
കുഴച്ച് ദർഭയിൽ വെച്ച ബലി ചോറ്
കരളിൽ പിതൃക്കളെയോർത്തിന്ന്
കാകനെ ഉട്ടിയെങ്കില്ലും തീരാത്ത
കടപ്പാടിൻ ആക്കം കുറച്ചീടാൻ ശ്രമിച്ചീടാം
കൺകണ്ട ദൈവം പിതൃക്കൾ തൻ
കാർമുകിൽ വർണ്ണനെ മനസ്സാ സ്മരിച്ച് പ്രാർത്ഥിച്ചീടാം
കനിഞ്ഞീടാനവരുടെയാത്മാക്കൾക്ക് മോക്ഷമേകീടാനായ്

Leave a Reply

Your email address will not be published. Required fields are marked *