Chief Editor: Gopan Pazhuvil

Editor: Muraleedharan V P

Editorial Board:

Bhasiraj
Harikrishnan K P
Murali Mannanur
Vijayan Alangad
Anil Pisharath
Sasikumar T P

ഏതാണ്ട് നൂറു കൊല്ലം മുമ്പ് അഖില കേരള പിഷാരോടി സമാജത്തിന്റെ തണലിൽ പുരോഗമനപരമായ അഭിപ്രായഗതിയുള്ള ചെറുപ്പക്കാരുടെ ഒരു യുവജന സംഘടനയുണ്ടായിരുന്നു. പിഷാരോടി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ‘യുവചൈതന്യം’ എന്ന പേരിൽ ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ മാസിക താനെ നിന്ന് പോയി. ആ മാസികയുടെ പുനർജ്ജന്മം വെബ് മാസികയായി 2005 മെയ് മാസം നടത്തുകയും പിന്നീട് 2007 ഡിസംബർ വരെ പ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് പല കാരണങ്ങൾ കൊണ്ടും അതും നിൽക്കുകയാണുണ്ടായത്.

ഇപ്പോൾ കോവിഡ്-19 ൻറെ വ്യാപനത്തോടെ ലോകമെമ്പാടും അടച്ചിടൽ പ്രഖ്യാപിക്കുകയും ഏവരും വീടുകളിലേക്കൊതുങ്ങുകയും ചെയ്ത അവസരത്തിൽ നമ്മുടെ മുഖപത്രമായ ‘തുളസീദള’ത്തിൻറെ അച്ചടി മുടങ്ങുന്ന അവസ്ഥയിൽ, യുവചൈതന്യം വീണ്ടും പുനഃപ്രസിദ്ധീകരിക്കയാണ്.

യുവചൈതന്യത്തിലേക്കുള്ള രചനകൾ അയക്കേണ്ട വിലാസം: mail.yuvachaithanyam@gmail.com or Whatsapp to 73044 70733.

യുവചൈതന്യം ആമുഖ ഗാനം

അരുണോദയത്തിൻറെ സുന്ദരയാമത്തിൽ
സുരഭിലകുസുമങ്ങൾ പൂത്തുനിൽക്കേ
യുവതയെ തഴുകിയുണർത്തുന്ന ഭാവനാ-
ലോലമായ് ഒഴുകുന്ന യുവചൈതന്യം, യുവചൈതന്യം      (അരുണോ)..

യുവചേതനയുടെ സർഗ്ഗവൈഭവത്തിൻറെ
നവ നവ മുകുളങ്ങൾ കൺതുറക്കേ
അവയെ മാടി വിളിക്കുന്നു, ഭാവനാ-
ലോലമായ് ഒഴുകുന്ന യുവചൈതന്യം, യുവചൈതന്യം  (അരുണോ)..

നാം തീർത്ത സൗഹാർദ്ദ സ്വർഗ്ഗത്തിൽ തെളിയുന്ന
നിലവിളക്കിൻ നാളമെന്ന പോലെ
ഉയരുന്നു സ്നേഹത്തിൻ ദൂതുമായ് ഭാവനാ-
ലോലമായ് ഒഴുകുന്ന യുവചൈതന്യം, യുവചൈതന്യം (അരുണോ)..

രചന: ഹരികൃഷ്ണൻ കെ പി