കഥാകൃത്തിൻറെ ശബ്ദത്തിൽ കഥ കേൾക്കാം
രണ്ടാഴ്ചയായി പുതിയ വാടക വീട്ടിലേക്ക് താമസം മാറിയിട്ട്. അതു കൊണ്ടു തന്നെ സൊസൈറ്റിയിലോ, പരിസരങ്ങളിലോ ആരും പരിചയക്കാരില്ല. ആകെ അറിയുന്നത് വാച്ച്മാനെയും കച്ചറയെടുക്കാൻ വരുന്ന സ്ത്രീയെയും, സൊസൈറ്റിയിൽ എന്താവശ്യത്തിനും ഓടിനടക്കുന്ന മനീഷിനെയും മാത്രം.
ഒരാഴ്ചയായി വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ട്. അരി, പരിപ്പ് തുടങ്ങി, അത്യാവശ്യം വേണ്ട സാധനങ്ങൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചന്ന് രാവിലെ കുറച്ചകലെയുള്ള ഒരു ചെറിയ പലചരക്ക് കടയിൽ നിന്നും വാങ്ങി വന്നിരുന്നു. ചായ, കാപ്പി തുടങ്ങിയ ദു:ശീലങ്ങൾ തല്ക്കാലം വേണ്ടെന്ന് വെച്ചു. അതു കൊണ്ട്, പാലു വാങ്ങേണ്ട ആവശ്യവുമില്ല. പകരം ജീരകവെള്ളം കുടിയെന്ന പുതിയൊരു ശീലം സ്വായത്തമാക്കി.
രാവിലെ എണീറ്റ് പ്രഭാതകൃത്യങ്ങൾക്കും തേവാരത്തിനും ശേഷം പ്രാതലും അകത്താക്കിക്കഴിഞ്ഞപ്പോൾ വേണ്ടപ്പെട്ടവരെ ഓർമ്മ വന്നു. മകളോടും ചെറുമോനോടും വീഡിയോ കോളിൽ സ്നേഹാന്വേഷണങ്ങൾ തിരക്കി. പെങ്ങളോടും, ഭാര്യയുടെ അമ്മയോടും ഫോണിലൂടെയും. എല്ലാവർക്കും വലിയ പ്രശ്നങ്ങളൊന്നുമില്ല. സമാധാനം.
ഒന്നര ആഴ്ചയോളമായി വീട്ടിലിരിക്കുന്ന എനിക്ക് പുതിയ വീടിന്റെ മുക്കും മൂലയും പരിചിതമായി. രണ്ടാഴ്ച മുമ്പു മാത്രം വിടപറഞ്ഞ, മുപ്പതു കൊല്ലം താമസിച്ച വീടിനെപ്പറ്റി ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു. സൊസൈറ്റിയിൽ പലരോടും യാത്ര പോലും പറയാതെയാണ് പോന്നത്. ആരുടെയും സുഖാന്വേഷണങ്ങൾ ചോദിച്ചില്ല.
അങ്ങിനെ ഓരോന്നോർത്തപ്പോഴാണ് അവിടത്തെ ബിൽഡിംഗിന്റെ താഴെ ഇസ്തിരിയിടുന്ന ഭയ്യാജിയെ ഓർമ്മ വന്നത്. കോണിച്ചുവട്ടിൽ ഒരു ചെറിയ മേശയിട്ട് ഇസ്തിരിയിടുന്ന ശങ്കർജിയോടു പോലും പറയാതെയാണ് പോന്നത്. വീട് വിറ്റ കാര്യവും, അടുത്തു തന്നെ താൻ ഇവിടെ നിന്നും പോവുമെന്നും അവസാനമായി ഇസ്തിരിയിട്ടത് മേടിച്ചു പോരുമ്പോൾ പറഞ്ഞിരുന്നു. ഞാനും ഇതൊക്കെ നിർത്തി നാട്ടിലേക്ക് മടങ്ങുകയാണെന്ന് ശങ്കർജിയും പറഞ്ഞു. ബിൽഡിംഗിലും ആജുബാജുവിലും(അപ്പുറവുമിപ്പുറവും) നിറയെ പുതിയ ആൾക്കാരാണ്. പഴയവരിൽ ഒട്ടുമുക്കാലും സ്ഥലം വിറ്റ് പോയിരിക്കുന്നു. പണ്ടത്തെപ്പോലെ പണിയെടുക്കാനും വയ്യ. വയസ്സ് അറുപതായി. നാട്ടിൽ നിന്നും ഭാര്യയും ബാബുജിയും മക്കളും വിളിക്കുന്നുണ്ട്. ഒക്കെ മതിയാക്കി പോയാലോ എന്നും ആലോചിക്കുന്നുണ്ട്.
അപ്പറഞ്ഞതിന് ഉത്തരമൊന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്ത് റാം റാം പറഞ്ഞു പോന്നതാണ്. പിന്നെ കാണലും സംസാരിക്കലും ഉണ്ടായിട്ടില്ല.
ശങ്കർജിയുടെ നമ്പർ ഫോണിലുണ്ട്. നാലാം നിലയിൽ താമസിക്കുന്ന എനിക്ക് ഇസ്തിരിയിടാൻ കൊടുത്തത് ശരിയായോ എന്ന് വിളിച്ചു ചോദിക്കാൻ വേണ്ടി വാങ്ങിയതാണ്.
ഒന്ന് വിളിച്ചു നോക്കിയാലോ. . അവശ്യസേവനങ്ങളൊഴികെ എല്ലാം നിർത്തിവെക്കാൻ പറഞ്ഞ സാഹചര്യത്തിൽ ശങ്കർജിയും നിർത്തിക്കാണും. ഇല്ലെങ്കിൽ പോലീസ് വന്ന് പൂട്ടിച്ചിരിക്കും. ജനത്തിന് ഓഫീസിലേക്ക് പോവേണ്ടാത്തതിനാൽ ആരും ഇസ്തിരിയിടാൻ കൊടുക്കുന്നുമുണ്ടാവില്ല.
യു പിയിലെ ലാൽഗഞ്ജിനടുത്തു റാണിപൂരിലാണ് ശങ്കർജിയുടെ വീടെന്നാണ് ഒരിക്കൽ പറഞ്ഞത്. മുംബൈയിൽ നിന്നും ഏകദേശം 27 മണിക്കൂറിന്റെ യാത്ര. കല്യാൺ സ്റ്റേഷനിൽ ചെന്ന് ജനറൽ കമ്പാർട്ട്മെന്റ് ടിക്കറ്റെടുത്ത്, കല്യാണിൽ നിന്നും തുറക്കുന്ന ബോഗിയിൽ കയറാൻ ക്യൂ നിന്ന് വേണം പോവാൻ. സ്ലീപ്പർ ടിക്കറ്റെടുത്ത് ഇന്നേ വരെ പോയിട്ടില്ലത്രെ.
ശങ്കർജി വണ്ടികൾ നില്ക്കുന്നതിനു മുമ്പ് നാട്ടിലേക്ക് മടങ്ങിയിരിക്കുമോ. അന്യ സംസ്ഥാനത്തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്ക് നടന്നു തുടങ്ങിയ വിവരങ്ങൾ പത്രങ്ങളിലും ന്യൂസ് ചാനലിലുകളിലും അങ്ങിങ്ങായി വന്നു തുടങ്ങിയിട്ടുണ്ട്. അങ്ങിനെയൊരു സാഹസത്തിന് ശങ്കർജിയും മുതിർന്നിരിക്കുമോ?
ഫോണിൽ ശങ്കർജിയുടെ നമ്പർ തിരക്കി. കണ്ടില്ല. അപ്പോഴാണ് ഓർമ്മ വന്നത്. അത് ഇസ്തിരിവാല എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നതെന്ന്. അതെ, ഉണ്ട്. വിളിക്കണോ, സംശയിച്ചു. അറിയാതെ ആ നമ്പർ ഡയലായി..
ഒരാൾ ചുമക്കുന്ന ശബ്ദം, ഈശ്വര, ശങ്കർജിക്കും കൊറോണയായോ? പിന്നീടാണ് മനസ്സിലായത്. അത് നിങ്ങളെ ബോധവാനാക്കാൻ ഗവണ്മെന്റ് നല്കുന്ന പരസ്യമാണെന്ന്.
ഹലോ, സർജീ.. റാം റാം… ശങ്കർജിയുടെ ശബ്ദം അങ്ങേത്തലക്കൽ നിന്നും.
ശങ്കർജീ, കൈസെ ഹോ? ആപ് കഹാം ഹെ?
സർജീ.. കാ കഹെ.. ഗാവ് സേ ബാപ്പൂജീ ഔർ മാജി നേ കഹാ കീ തുരന്ത് ലൗട്ട് കെ ആജാ. മെ ബതായാ കീ ഇധർ സബ് കുഛ് ഠീക് ഠാക് ഹെ. ലേകിൻ വൊ മാൻത്താ നഹീ..
നാട്ടിൽ നിന്നും ബാബുജിയും അമ്മയും ഭാര്യയും നിരന്തരം തിരിച്ചുവരാൻ പറയുകയാണത്രെ.
തോ… ആപ് നെ ക്യാ കിയ. ഗാവ് പഹുഞ്ച് ഗയേ?
നഹീ ജീ.. തീൻ ദിൻ പഹ് ലെ മെ തയ്യാരീ കീ ഔർ നികൽ പഡേ..
എന്ത് പണിയാണിയാൾ കാണിച്ചത്? നടന്നു പോവുകയോ? ഞാൻ സംശയം തീർക്കാൻ ചോദിച്ചു. ക്യാ ബാത് കർ രോ? ആപ് ചൽ കർ ജാരേ..
ജീ ഹാം..
ആപ് ഇസ് വക്ത് കഹാം പഹുഞ്ച് ഗയേ? കുഛ് ഗാഡീ വാഡീ മിൽ ഗയേ?
ജീ നഹീ.. കോയീ ലേനെ കേലിയെ തയ്യാർ നഹീ. ആപ് കോ മാലൂം ഹെ.. മെ കിസീ സേ ജ്യാദാ പാവ് നഹീ പഡ്താ ഹൂം.
അറുപത് കഴിഞ്ഞ ശങ്കർജി മാർച്ച് മാസത്തിലെ തിളക്കുന്ന ചൂടിൽ നടന്നു നീങ്ങുന്ന കാഴ്ച ഞാൻ നിരൂപിച്ചു. ഇവരുടെ അച്ചനും അമ്മക്കും അയാളെ ഈ സാഹസത്തിൽ നിന്നും തിരിച്ചയച്ചു കൂടെ.
രാവിലെ ഏഴു മുതൽ രാത്രി പതിനൊന്നു മണി വരെ നിന്ന് ഇസ്തിരിയിടുകയല്ലാതെ വേറൊരു വ്യായാമവും ശങ്കർജി ചെയ്യുന്നത് കണ്ടിട്ടില്ല. ഒന്ന് നടക്കാൻ പോകുന്നത് പോലും.
സർജീ… ക്യാ ഫോൺ വാ കാഠ് ദിയേ കാ..
നഹി. നഹീ.. ആപ് ഇസ് വക്ത് കഹാം പഹുഞ്ച് ഗയെ ഹോ?
കാ പതാ.. കഹീ നാസിക് വാസിക് മെ ലഗ്തെ ഹെ.
ശങ്കർജീ, ആപ് ലക്ഷ്മൺ ഭഗവാൻ ലക്ഷ്മൺ രേഖാ ഖീചാ ഥാ.. വഹാം പഹുഞ്ച് ഗയേ ഹോ. ഹമാരാ പ്രധാന്മന്ത്രിജി നെ കഹാ ഥാ നാ.. ആപ് ജഹാം പർ ഹോ, വഹീ രഹിയേഗാ.. ഘർ കെ സാമ്‌നെ ലക്ഷ്മൺ രേഖാ ഖീച്കർ ബാഹർ നഹീ നികൽനാ..
ഉൻ കോ തോ ദില്ലീ മെ ബൈഠ്കർ കെഹ്നാ ഹെ.. മേരേ ജൈസെ ലോഗ് കഹാം പർ രേഖാ ഖീചേഗാ. അപ്നേ പൗറോം പർ?
അതേ. ശങ്കർജിയുടെ ചോദ്യം ശരിയാണ്. ഇത്ര കാലത്തെ ജീവിതത്തിനു ശേഷവും മുംബൈയിൽ സ്വന്തമായൊരു ചാൺ സ്ഥലം പോലുമില്ലാത്തവർ എവിടെ രേഖ വരക്കാനാണ്. സ്വന്തം കാല്പ്പടത്തിനുമേലല്ലാതെ.
സർജീ, മുഝേ അപ്നെ ഝമീൻ പർ മർനാ ഹെ. മേരേ ബാപ്പൂജീ ഔർ ബീവീ ബച്ചോം കേ സാഥ്. മേരേ ജൈസേ, കിത്നോം ഹെ.. ഉൻഹേ കംസെ കം ഗാവോം പർ പഹുഞ്ചാനേ കാ രാസ്താ ഇൻ ലോഗ് പഹ് ലെ സോച്ഛ്നാ ചാഹിയേ ഥാ..
വീട്ടിലെത്തി സ്വന്തം മണ്ണിൽ കിടന്ന് മരിച്ചാൽ മതിയെന്നാണയാൾ പറയുന്നത്. ശരിയാണ്. ഇയാൾ നടന്ന് എന്ന് വീട്ടിലെത്താനാണ്. ദിവസവും എട്ടുമണിക്കൂർ യാത്ര ചെയ്താൽ തന്നെ ഇയാൾക്ക് ചുരുങ്ങിയത് 30 ദിവസം വേണം തന്റെ വീട്ടിലെത്തിപ്പെടാൻ. അതിനുള്ള ശാരീരിക ക്ഷമത ഇയാൾക്കുണ്ടോ?
ആപ് കാ ഖാനാ, പീനാ? ഞാൻ വീണ്ടും ചോദിച്ചു.
സർജീ, മെ കുഛ് ചാവൽ ഔർ ദാൽ ഖരീദ്കർ സർപർ ഗോണീ ബാന്ധ്കർ രഖാ ഹൂം. ദൊ തീൻ ബർത്തൻ ഭീ. ശാം ഹോകർ കഹീ ന കഹീ ഖാനാ ബനാത്താ ഹൂം.
തയിലൊരു ചാക്കുമായി വെയിലത്ത് നടക്കുന്ന ശങ്കർജിയുടെ രൂപം വീണ്ടുമെന്നെ നൊമ്പരപ്പെടുത്തി. അയാളുടെ കൈയിൽ പൈസ വല്ലതും കാണുമോ. ഞാൻ ചോദിച്ചു.
ആപ്കെ പാസ് പൈസാ ഹെ? ആപ്കെ ഖാതെ മെ കുഛ് പൈസ ഡാ ലൂം?
സർജീ, മേരാ കോൻസാ ഖാത്താ… ആജ് തക് കോയീ ഖാത്താ നഹീ ഖോലാ ഹെ. ഗാവ് ജാകർ എക് സാൽ ഹോഗയാ. അഭീ തക് കാ കമായി സാഥ് മെ ഹെ. ആപ് ചിന്താ മത് കീജിയെ.
സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത അയാൾ ഒരു വർഷത്തെ തന്റെ സമ്പാദ്യം പണമായി കയ്യിൽ കരുതിയാണ് യാത്ര. അത് എത്രയെന്ന് ഞാൻ ചോദിച്ചില്ല.
സർജീ, മെ ഫോൺ രഖ്ത്താ ഹൂം. ദിൻ മെ ദോ ബാർ ഹീ ഇസ് കോ ഓൺ കർത്താ ഹൂം. ഘർ പർ ഫോൺ കർനെ കെ ലിയെ. നഹീ തോ യേ മർ ജായേഗാ. ബാപ്പൂജീ ഔർ ഔരത്ത് ബഹുത്ത് ചിന്തിത് ഹെ. ആപ് മുഝേ ഫോൺ മത് കീജിയേഗാ.. (സർജി, ഞാൻ ഫോൺ വെക്കട്ടെ. ദിവസത്തിൽ രണ്ടു വട്ടം മാത്രമാണ് ഞാനിത് ഓൺ ചെയ്യുക. വീട്ടിലേക്ക് വിളിക്കാൻ. എപ്പോഴും ഓൺ ചെയ്തു വെച്ചാൽ ഇത് ചത്ത് പോവും. ബാബുജിയും അമ്മയും എന്നെയോർത്ത് ഏറെ വ്യാകുലരാണ്. അങ്ങ് ദയവ് ചെയത് ഇനി എന്നെ വിളിക്കണ്ട.)
ഭഗവാൻ ആപ് കോ സഹീ സലാമത്ത് പഹുഞ്ചാ ദേം..
ജീ, ശുക്രിയാ ജീ..
ഞങ്ങളുടെ സംഭാഷണം മുറിഞ്ഞു.
പിന്നെയും കുറേ നേരം അയാളോട് മനസ്സിൽ പലതും ചോദിച്ചു. ഉത്തരങ്ങളിലാത്ത ചോദ്യങ്ങൾ മാത്രം ബാക്കിയായി.
അയാളുടെ ഫോണിൽ എത്ര ദിവസം ചാർജ്ജ് നില്ക്കുമെന്നോ, വല്ലയിടത്തും ചാർജ്ജ് ചെയ്യാൻ കിട്ടുമോ എന്നോ എനിക്കറിയില്ല. ഭക്ഷണമുണ്ടാക്കാൻ വിറകു കിട്ടുമോ എന്നും, എന്നും തല ചായ്ക്കാൻ വല്ലയിടവും കിട്ടുമോ എന്നും.
ഡ്രോയിംഗ് റൂമിലെ സെറ്റിയിൽ വന്നിരുന്ന് ടി വി ഓൺ ചെയ്തു. അപ്പോൾ പതിനായിരങ്ങൾ ഡൽഹി – യു പി അതിർത്തിയിൽ നാട്ടിലേക്കുള്ള ബസ് കാത്ത് നില്ക്കുന്ന കാഴ്ച ചർച്ചകളിലൂടെ ആഘോഷിക്കുകയാണ് ചാനലുകൾ.
ശങ്കർജി ഇപ്പോൾ വീണ്ടും നടന്നു തുടങ്ങിക്കാണണം. ഞാൻ ഒന്നു കൂടി ശങ്കർജിയെ വിളിച്ചു. പറ്റുമെങ്കിൽ അദ്ദേഹത്തെ തിരിച്ചു വിളിക്കണം.
ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
അദ്ദേഹത്തിന്റെ വയസ്സായ അച്ഛനും ഭാര്യയും അയാൾക്കു വേണ്ടി പ്രാർത്ഥിക്കുകയാവാം. ആ കുടുംബം മുഴുവനും.
തല്ക്കാലം ടി വി ഓഫ് ചെയ്തു. നിശബ്ദമായി ആ പ്രാർത്ഥനയിൽ ഞാനും പങ്കു ചേർന്നു.
What a life
Yes, it is a fact
This is a realistic picture in the covid days. The result of insensitive decisions made by men in power. The essay is a complementary to my write up in coming issue of idam “the cruel deeds in the covid time’
Thank you
പാവം ശങ്കർജിയും കുടുംബവും.. ഇപ്പോഴത്തെ മഹാമാരിക്കിടയിൽ ഇതുപോലെ അരക്ഷിതാവസ്ഥയിലായ കുടുംബങ്ങൾ എത്രയോപേർ… പ്രക്യതിയുടെ വിക്യതിയന്നല്ലാതെയെന്തു പറയാൻ… ഈശ്വരോ രക്ഷതു….
നന്നായിട്ടുണ്ട്………
വെറുതെ ഇരിക്കുമ്പോൾ ഇനിയും ഇത്തരം കഥകൾ ഉണ്ടാവട്ടെ 🌹
Nannayittundu murali ettan 👌🏼…..
Plight of migrant workers in the present lock down is really horrible….
ഇവിടെ കോറിയിട്ട രേഖകൾ കാലികപ്രസക്തം തന്നെ.
പ്രവാസജീവിതത്തിന്റെ നേർക്കാഴ്ച്ചകളിൽ പൊള്ളുന്ന യാഥാർഥ്യങ്ങളുടെ വേദന നിറഞ്ഞ വാക്കുകൾ പകർത്തിയ ചിത്രകാരന് അഭിനന്ദനങ്ങൾ.
മുരളി എഴുതിയ കഥ വല്ലാതെ നൊമ്പരപ്പെടുത്തി. കണ്ണ്നനയാതെ ഇത് മുഴുവൻ വായിച്ച് തീർക്കാൻ കഴിഞ്ഞില്ല. ശുദ്ധാത്മാക്കളായ ഇത്തരം അസംഖ്യം ഇസ്തിരിവാലകളുള്ള നാടാണിത്. അവരുടെ ലക്ഷ്മണരേഖ അവരാദ്യമേ വരച്ചു വെച്ചു. ഉള്ളിടം വിട്ട് പോയാൽ മറ്റൊരാൾ സ്വന്തമല്ലാത്ത പണിസ്ഥലമപഹരിക്കുമോ എന്ന ഭീതിയിൽ അതിന് ചുറ്റും അവർ തന്നെ ലക്ഷ്മണരേഖ തീർത്തു. അതവരെ വീഴ്ത്തിയ വാരിക്കുഴിയായിരുന്നു എന്നതാണ് സത്യം .ശങ്കർ ജിമാരുടെ ഒഴിച്ചു പോക്ക് വേദനാജനകം തന്നെ. ചിത്രം വരച്ചു വെച്ച പോലെയുള്ള. വരികൾ ഇത് കഥയല്ല. യഥാർത്ഥ സംഭവമാണ്.ചരിത്രമാണ്. ചരിത്രത്തിനകത്ത് പ്രവേശനമില്ലാത്ത ഇസ്തിരിക്കാരനെ ഓർത്ത് വിളിച്ച്…. ചരിത്രത്തിലേക്ക് ആനയിച്ചതിന് നന്ദി.അഭിനന്ദനങ്ങൾ.
Thank you Babu for your touching comments
മുരളി, Really touched deep into heart
An absolutely gripping story
All the Artists presentations are excellent especially Murali s story presentation very touching
Real story of most of the mumbaikars. Touching indeed
Beautifully narrated very true and apt. It is only when Muraliettan has written about this that I could visualise Their sentiments and emotions for being back home. There are so much persons like Shankerji who must have traveled from various places .
We can only pray to that divine to make them reach their destination safely . Not only that at each border state that they cross the agonies that they may face from the administration and the local people who are not able to see their emotional plight. May the lord help them reach their destination safely our prayers will be there for all such Shankerji
That was a really touching article!
Like many others, I too had watched the scenes of scores of workers trying to get back to their villages and felt helpless seeing their plight, at the same time wondering why they didn’t stay put in the cities itself !
I just couldn’t think about the problem from their perspective until I read your article. Sometimes we are so comfortable in our cushy lives that we don’t realise that many of the things that we take for granted, is a distant, unachievable dream for many!!
Your article was truly an eye opener, Murali. Thanks!
എന്തു പറയണംന്നറിയില്ല.
നന്നായിട്ടുണ്ട്.
എന്ത് നന്നായി ?? അതും അറിയില്ല
Valare Nannayi Ezhuthiyirikkunnu.
The plight of Common People of India is more or less the same.
Life is indeed a struggle for them.. Well written
വളരെ വേദനാജനകവും അനുഭവേദ്യവും..
Very nice story. Not a story..
this is the fact of a poor person .
Really touching one… your audio is giving more feeling …
congratulations
നല്ല കഥ…
സംഭവിച്ചതു പോലെ തന്നെ വിവരിക്കുന്നു…
ഇന്നത്തെ സാഹചര്യം കൃത്യമായി അടയാളപ്പെടുത്തുന്നു
അഭിനന്ദനങ്ങൾ…
ആശംസകൾ
നന്ദൻ
ശങ്കർ ജി യിലൂടെ ഒരു പാട് പേരെ ഓർത്തു പോയി .
ചുരുങ്ങിയ വാക്കുകളിലൂടെ അദ്ദേഹം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
പാവം ശങ്കർജിക്ക് സുഖമായി വീട്ടിലെത്താൻ കഴിയട്ടെയെന്ന് മനംനൊന്ത് പ്രാർഥിക്കട്ടെ.