ശവത്തെ പോലും ചികിത്സിച്ചീടുന്ന
ശതോപശതമപ്പോത്തിക്കിരികളുടെ
ശൃംഖല തന്നെയുണ്ടത്രെ ഈ ഭാരതത്തിൽ
ശപഥം ചെയ്തിട്ടും ദൈവ നാമത്തിലുത്തമ
ശുശ്രൂഷകരായ് സമൂഹത്തെ സേവിച്ചീടാമെന്ന്
ശകലം പോലും ധാർമ്മികതയോ മനസ്സാക്ഷിയോയില്ലാതെ
ശതത്തിന്റെ പല ശതം നോട്ടുകെട്ടുകൾ
ശമ്പളവും കിമ്പളവുമായ് ലഭിച്ചിട്ടും
ശമിക്കുന്നില്ലിവരുടെ പണത്തിനോടുള്ളാർത്തിയതിനാൽ
ശവത്തെ പോലും തിന്നാൻ മടിക്കാതെ
ശതം സഹസ്രമാക്കീടാനും സഹസ്രം പല ലക്ഷമാക്കീടാനും
ശരിയല്ലാത്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചീടുന്നു പലരുമിന്ന്
ശരണംതേടിയെത്തുന്ന പാവം രോഗികളെ
ശരതുമ്പിലിരുത്തി രക്തം വരെ ഊറ്റികുടിച്ച്
ശതാബ്ദങ്ങൾക്കു മുൻപുള്ള ഡ്രാക്കുളയായ് മാറുന്നിവർ
ശ്വാസം നിലച്ച് മൃതശരീരമായെന്നറിഞ്ഞിട്ടുമതീവ
ശ്രദ്ധാമുറിയിൽ ദിവസങ്ങളോളം കിടത്തി
ശ്രമകരമായ രാക്ഷാ ദൗത്യത്തിലാണെന്നു വരുത്തിയൊടുവിൽ
ശ്രമിച്ചിട്ടും രക്ഷിക്കാനായില്ലെന്നറിയിച്ച്
ശവ ശരീരം തിരിച്ചു നൽകുന്നു
ശുംഭന്മാരാക്കി നമ്മെ പല ലക്ഷങ്ങൾ കവർന്ന്
ശവ ഭോജികളാമിത്തരം കപട വൈദ്യന്മാരെ
ശരിയായ രീതിയിൽ കൈകാര്യം ചെയ്തീടാൻ
ശക്തന്റെ കാലത്തെ ശിക്ഷാ നിയമങ്ങൾ
ശക്തമായ രീതിയിൽ നടപ്പിലാക്കീടേണമധികാരികൾ
ശിരസ്സിനു ശിരസ്സും കണ്ണിനു കണ്ണെന്നുമുള്ള തോതിൽ
ശവത്തെ ചികിത്സിക്കുന്നവരെ ഉടനെ ശവമാക്കീടേണം
രാംകുമാർ, പെരുവനം
Nice
True