അശ്രു പൂജ
ചെറു തിരി നാളമായ് പ്രകാശം
ചൊരിഞ്ഞൊരു സൂര്യനായ്
ചക്രവാളത്തിലുദിച്ചു പൊങ്ങി
ചെമ്പുക്കാവിനഭിമാന ഭാജനാം സ്വ. ശ്രീ ബാബു നാരായണൻ
ചെറിയ കാലത്തിനുള്ളിലേ മലയാള സിനിമ
ചരിത്രത്തിൽ തന്റേതായൊരിടം നേടി
ചിര പ്രതിഷ്ഠ മലയാളി മനസ്സുകളിലും
ചേർത്തെടുക്കാൻ കഴിഞ്ഞങ്ങയുടെ
ചരണങ്ങളിലർപ്പിച്ചീടട്ടെ ഈ ഷാരോടികൾ
ചെത്തി തുളസി പിച്ചക പൂഷ്പങ്ങളോടൊപ്പം
ചുടു കണ്ണിർ പൂവിൻ രണ്ടിതളുകളും ശ്രദ്ധാഞ്ജലിയായ്
അമ്മ
മാസങ്ങൾ ഗർഭ പാത്രത്തിൽ ചുമന്ന്
മരിച്ചിടാതിരിക്കാനായ് ശ്വാസ വായു നൽകി
മരുന്നും വെള്ളവുമാഹാരവും തന്റെ രക്തത്തീലൂടേകി
മല മൂത്ര വിസ്യർജ്യങ്ങൾ മടുപ്പില്ലാതേറ്റു വാങ്ങി
മരണത്തെ പോലും തൃണവൽഗണിച്ച്
മറക്കാനാകാത്ത വേദന സഹിച്ച്
മണ്ണിലേക്കെത്തിക്കുന്നു മക്കളെ മാതാവ്
മാറിലെ പാൽ ചുരത്തി മാറിന്റെ ചൂടേകി
മാസങ്ങളോളം ചുമലിലേറ്റി മമതയാവോളമേകി
മണ്ണിൽ വെച്ചാലുറമ്പരിക്കും
മറിച്ച് തലയിൽ വെച്ചാൽ പേനരിക്കുമെന്നോർത്ത്
മാറോട് ചേർത്ത് പിടിച്ച് മടിയിലും ഒക്കത്തുമിരുത്തി
മതി വരുവോളം സ്നേഹമൂറ്റിയേകി
മഞ്ഞും മഴയും വെയിലും കാറ്റും
മറന്ന് പൊന്നോമനകളെ പരിരക്ഷിക്കും
മാതാവിനെ പലരുമവരുടെ ത്യാഗത്തെ
മറന്നവർക്കാശ്രയമാകേണ്ട വേളയിൽ
മാതാവെന്ന പരിഗണനയേകാതെ
മനസ്സലിവിലൊട്ടുമില്ലാതെ പെരു വഴിയിലാക്കും
മൃഗങ്ങളെക്കാളധപതിച്ച
മക്കളാം മനുഷ്യാധമന്മാരേറി വരുന്നിന്നതിനാൽ
മാറ്റിയെഴുതേണ്ടിവന്നു നാടിൻ നിയമാവലികൾ
മക്കളാമിരുകാലികൾക്ക് തക്ക ശിക്ഷയേകീടാനായ്
മൃഗത്തിനൂമപമാനമാമീ മക്കളോടോതീടട്ടെ
മറന്നിടേണ്ട, മാറുന്ന കാലചക്രത്തിനൊപ്പം
മാറി മാറിവരും തലമുറയിലെ
മക്കളുമേകുമന്നത്തെ മതാക്കൾക്കുമീ തിരസ്ക്കാരം
മുതിർന്നവർ ചൊല്ലും പഴഞ്ചൊല്ല് പോലെ
മത്ത കുത്തിയിട്ടെന്നീടിൽ മുളയും മത്തയായീടും
മുളക്കില്ലത് കുമ്പളമായിട്ടൊരിക്കലും