Site Loader
ശ്രീപ്രകാശ് ഒറ്റപ്പാലം
മുണ്ടൂർ കൃഷ്ണൻകുട്ടിതൻ കൈയ്യൊപ്പ്

മുണ്ടൂരിലൊതുങ്ങ്ണില്യ ‘അമ്മിണി ടീച്ചർ’ (കഥ)
മാതൃകാദ്ധ്യാപന മഹത്വമോത്ണത്…!
മച്ചിലെ കെടാത്ത നെയ്ത്തിരി വിളക്കായ്, മമ
മലയാളത്തിനഭിമാനം മുണ്ടൂർ കൃഷ്ണൻകുട്ടി.

‘മൂന്നാമതൊരാൾ’ അനുഭവിച്ചവരാരും
മറക്കില്ല, “അനൗചിത്വത്തിലെ രാത്രികർ, ദേവയാനി, ആശ്വാസത്തിൻ്റെ —
മന്ത്ര ചരട്, നിലാപിശു ക്കുള്ള രാത്രിയിൽ, കണാരൻ്റെ വിധി,
മനം നിറയ്ക്ക്ണ്, കോമ്രഡ് അപ്പുണ്ണ്യാര്, ചരിത്രത്തിൻ്റെ സത്യവഴികളിലൊക്കെയും.

മറക്കാനാവുമോ, ആഗോളവൽക്കരണ
മാരണകാറ്റൂത്ത് കഥകളിലാദ്യമായ് ധ്വനിപ്പിച്ചത്
മുറ്റത്തീന്ന് കേറി അനുവാദമില്ലാതച്ഛൻ്റെ
മടിയൻ കസേരയിൽ ചാഞ്ഞിരുന്ന് കാരണോർപ്പാടായെത്തിയതും

മാഷ്

മിടുക്കനാമുണ്ണിക്ക് മധുരമേകുന്നതോ
മർമ്മാണി ഗുളിക പോലത്തെ നിറമാർന്ന ചോക്കു പൊട്ട്…
(‘മിടുമിടുക്കൻ’ എന്ന ഭാവത്തിൽ ഒരു നോട്ടം)

Leave a Reply

Your email address will not be published. Required fields are marked *