ആസുരഭാവത്തെ പൂണ്ടൊരു രാക്ഷസൻ
ആസുരമായിട്ടു ചൈനയിൽ ചെന്നെത്തി
കോവിഡനെന്നൊരു പേരുമായ് ഭൂമിയിൽ
കോവിദന്മാരാം മനുജരെ തീർക്കുവാൻ
കാലങ്ങൾ ദേശങ്ങൾ ഒന്നുമേ നോക്കാതെ
കാലൻ തൻരൂപം ധരിച്ചഥ മുന്നേറി
ലക്ഷണമൊത്തവർ ലക്ഷണം ഇല്ലാത്തോർ
ലക്ഷങ്ങൾ കയ്യിൽ ധരിച്ചു നടന്നവർ
ലക്ഷ്യമതൊന്നുമേ സാധിയാ-യെന്നിട്ടു
ലക്ഷോപലക്ഷങ്ങൾ തെക്കോട്ടു പോയിനാർ


ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം, കോഴിക്കോട്