ഈ സമയവും മാറി മറയും നമ്മുടെ
ഈ കൊറോണ ഭീഷണിയും അകന്നങ്ങു പോയീടും
ഈ യാതനകളും യാത്രാ മൊഴി ചൊല്ലീടും
ഇവിടെ വീണ്ടും പൂക്കും ഉല്ലാസ പൂക്കുലകൾ
ഇത്രക്കു നാം ചെയ്തേ മതിയാകു അതിനായ്
ഇങ്ങോട്ടങ്ങോട്ടേക്കുള്ള യാത്രകളൊഴിവാക്കി
ഇരിക്കുന്ന ഗൃഹങ്ങളിൽ തന്നെ ഇരുന്നീടാൻ
ഇരുപത്തിയൊന്ന് ദിവസം ശ്രദ്ധിച്ചിടേണം നാം
ഇത്തിരി ദിവസത്തെ കാര്യമാണെന്നീടിലും
ഇമ്മിണി വലിയ കാര്യമായീടുമത്
ഇന്ന് നാം കാണുന്ന പലരേയുമതിനാൽ
ഇനി വരും ദിവസങ്ങളിലും കാണ്മാനൊത്തീടും
ഇല്ല എനിക്കതിനാകില്ല എന്നീടിൽ
ഇനിയൊരു തിരിച്ചു വരവിനവസരമില്ലാതെ
ഇവിടുത്തെ സ്വന്ത ബന്ധങ്ങളെല്ലാമറുത്ത്
ഇഷ്ട ജനത്തെ കാണ്മാനായീടാതെ
ഇഷ്ടരുടെ ചുംബനം ഏറ്റു വാങ്ങാതെ
ഇമകൾ രണ്ടുമേ കൂട്ടിയടച്ച്
ഇഹ ലോകവാസത്തിനന്ത്യമേകണ്ടതായ് വരും
ഇക്കണ്ട ജനതയിൽ ഏറിയ പങ്കിനും
ഈ ലോകം മുഴുവനും സുഖം പകരാനായ്
ഇത്രക്കു ചെയ്തീടാനാകില്ലയെന്നീടിൽ
ഇനിയൊരു തലമുറക്കും ഭൂമിയിൽ വസിച്ചീടാൻ
ഈശ്വരനാണെ കഴിയില്ല്യ, സത്യം
ഇതിനു നാം കാരണക്കാരായിത്തീരാതെ
ഇരിക്കുന്ന കൊമ്പിനെ വെട്ടി വീഴ്ത്തീടാതെ
ഇനിയുമൊരു ജീവിതമപകടത്തിലാഴ്ത്താതെ
ഇതുവരെ നാം കണ്ട സ്വപ്നങ്ങളെല്ലാം
ഈ ജന്മ യാഥാര്ത്ഥ്യമാക്കി മാറ്റി
ഇവിടമൊരു സ്വർഗ്ഗം പടുത്തുയർത്താം നമുക്ക്
Superrrrr……kumarettaa
Self restraint is the best solution in the present circumstances for human survival