ജീവിതമെന്നതു ബാദ്ധ്യതയായ് കണ്ടനാൾ,
ബന്ധങ്ങളും,സൗഹൃദങ്ങളുമെല്ലാം
വെറും പ്രഹസനങ്ങൾ മാത്രമായ്…
എല്ലാബന്ധങ്ങളും ഭേദിച്ചുള്ളയീയാത്രയിൽ
മനുഷ്യനും സമയവും മത്സരിച്ചോട്ടം തുടങ്ങവേ
എല്ലാം മറന്നുള്ളയീയാത്രയിലവസാനം
ഓർത്തെടുക്കാൻ തെല്ലുമില്ലയോ നല്ല നിമിഷങ്ങൾ…..
ഇന്നു നമ്മെ കാണാനാഗ്രഹിച്ചോരും, കൂട്ടുകൂടാനാശിച്ചോരും,
നമ്മുടെ വരവിനായ് കാത്തിരിക്കുന്നോരും, നമുക്കായ്
ജീവിച്ചോരാരുമുണ്ടാകില്ലയിനിയുള്ള നാളെകളിൽ..
വരും തലമുറക്കായ് പകർന്നു കൊടുത്തീടുവാൻ
ഒരുതരി പോലുമില്ലയോ നല്ലൊരോർമകൾ……
അന്നു നാം സ്വയം ചിന്തിച്ചുത്തരം കണ്ടീടും???
“അന്നെനിക്കൊന്നിനും സമയമില്ലാരുന്നു,
അന്നെനിക്കൊന്നിനും സമയമില്ലാരുന്നു……..
മൂല്ല്യമാം സമയം കവർന്നെടുത്തോരമൂല്യമാം ജീവിതത്തെ”…