Site Loader
സുഷമ മുരളീധരൻ

 

റിയാതെ… എൻ മനസ്സിൻ മടിത്തട്ടിൽ നി-
ന്നൊരു പിഞ്ചുകുഞ്ഞുതൻ ഗദ്ഗദം കേൾക്കുന്നു!
വർണ്ണത്തിൽ ചാലിച്ച ബാല്യമവനറിഞ്ഞില്ല..
ചിത്രശലഭത്തിൻ കൗതുകം കണ്ടില്ലാ..
ഉണ്ണീ നീയെന്തെ പൊയ്പോയതെന്നോർത്തു
വിലപിക്കുമമ്മതൻ മനസ്സുമവൻ അറിഞ്ഞില്ലാ
വാത്സല്യനിധിയൊരച്ഛനെ കണ്ടില്ലാ..
സോദരസ്നേഹത്തിൻ നന്മകളറിഞ്ഞില്ലാ…
എപ്പോഴുമെൻ മനത്തെ തൊട്ടുണർത്തിക്കൊ-
ണ്ടൊരു കുഞ്ഞുസ്വപ്നത്തിൻ താമരച്ചീളുകൾ
ചിതറിക്കിടക്കുന്നവയൊക്കെയും എൻ..
ദു:ഖാർദ്രമായൊരു ഹൃത്തടത്തിൽ
എങ്കിലും വന്നണയുന്നു ചാരേ..
ദിവാസ്വപ്നങ്ങളിലായെൻ സങ്കല്പലോകത്തിൽ
നഷ്ടബോധത്തിന്റെ തീക്കനൽ ചുഴിയിൽ വീണെ-
രിയുന്നൊരമ്മതൻ ദു:ഖസ്മൃതികളെ..
തഴുകിക്കൊണ്ടെത്തും കുളിർക്കാറ്റുപോലെ..
പ്രിയപ്പെട്ടവർ തൻ സാന്ത്വനം പോലെ
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിക്കുന്ന
നിഷ്കളങ്കമായൊരു ബാലകുസൃതികൾ..!

(2007 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

One Reply to “മാതൃ വിലാപം”

Leave a Reply

Your email address will not be published. Required fields are marked *