അമ്മ കാണിച്ചുതന്ന അമ്പിളിയമ്മാവൻ ചോറുണ്ണുമ്പോൾ ഒരു ഉരുള എറിഞ്ഞുകൊടിത്തിട്ടു എന്നും എന്നെയും അമ്പിളി അമ്മാവനെയും ഊട്ടിയിരുന്നൊരു കാലം.
അന്നുമുതൽ ഞാനും അമ്പിളിയമ്മാവനും കൂട്ടായി. പരസ്പരം കഥപറയും, കളിക്കും, പാട്ട് പാടും.
കാലം എന്നിൽ ഒരു പാടുമാറ്റങ്ങൾ ഉണ്ടാക്കി. ഇടക്കെപ്പോഴാക്കയോ ഞാനും അമ്പിളിഅമ്മവനും കാണാറുണ്ട് അപ്പോളൊക്കെ പരിഭവങ്ങൾ മാത്രമേയുള്ളു പറയാൻ. പിന്നെ പിന്നെ അതും നിർത്തി. അപ്പോഴൊക്കെ എന്നെനോക്കി അമ്മാവൻ എന്തൊക്കെയോ പിറുപിറുകാറുണ്ട്. ജീവിതപ്പാച്ചിലിലും വെട്ടിപിടിക്കലിലും ഒരിക്കൽ പോലും തിരിഞ്ഞുനോക്കിയില്ല. പാവം അമ്മാവനും വിളറിവെളുത്തുപോയി……
ആയിടക്കാണ് ആ മഹാമാരി നാട്ടിൽ പിടിപെട്ടത്. കൊറോണ…
എല്ലാവരും നെട്ടോട്ടമായി. ഓഫീസില്ല,,ശമ്പളമില്ല, സമയം.. സമയം മാത്രം ധാരാളം.
അങ്ങിനെ ഞാൻ പഴയ അമ്മുവായി ബാൽക്കണിയിൽ പോയിനിന്നു അപ്പോഴും അമ്മാവൻ ചിരിക്കുന്നുണ്ടായിരുന്നു അമ്മൂ, തിരക്കായിരുന്നൂല്ലേ. സാരമില്ല്യ ആ പാട്ടുപാടി തരോ…
അറിയാതെ വിങ്ങിയ മനസ്സുമായി ഞാൻ പാടി.. സന്തോഷം കൊണ്ട് അമ്മാവന് പതിവിലേറെ തിളക്കമുണ്ടായിരുന്നു…
അമ്മാവൻ തുടർന്നു… ശരിയാണ് എല്ലാം നന്നായി. പക്ഷെ ഞാൻ എന്നും അമ്മൂനെ കാത്തുനില്കാറുണ്ടായിരുന്നു. അമ്മുവിന്റെ പാട്ടുകേൾക്കാൻ, ശബ്ദം കേൾക്കാൻ. അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ഒരു നാൾ നീ വരുമെന്ന്. ഇപ്പോൾ നീ വന്നു സന്തോഷായി.
എന്റെ കണ്ണുകൾ നിറഞ്ഞുപോയി. മാപ്പ് എന്റെ തിരക്കുകൾ മാറ്റിവെക്കാൻ ഞാനിഷ്ടപ്പെട്ടില്ല. അതിന്റെ ലഹരിയിൽ ഞാൻ എന്നെത്തന്നെ മറന്നു. പക്ഷെ ഈ മഹാമാരി നാളെകളുടെ പ്രതീക്ഷകളെ ഇല്ലാതാക്കി.. പ്രഭാതങ്ങളും, സന്ധ്യകളും, സൂര്യനും, പൂക്കളും, പുഴകളും, എന്തിനേറെ… ഈ അമ്പിളി അമ്മാവനും തനിക്കു നഷ്ടപ്പെടുമോ.
എപ്പോൾ കണ്ടാലും തന്നോട് പിറുപിറുത്തതും ഇതായിരുന്നോ. ഇനി എന്നും ഈ ബാൽക്കണിയിൽ ഞാനുണ്ടാകും അമ്മാവനെ കാത്ത്.
ഇനിയും ജീവിക്കണം, ഈ പ്രകൃതിയെ ആസ്വദിക്കണം, അമ്പിളി അമ്മാവനെക്കാണണം, പഴയ അമ്മുവാകണം…
ആ മുന്നുവയസ്സുകാരികുട്ടി !!!
Very good Prasanna.
Took back to the childhood memories for a while. Yes corona somewhat put a stop to our “abnormal life”. Time to look back, look around and reflect the real meaning of life. Hope humans learn to live better, meaningfully.
Expect more from you…
Prasanna wonderful….Where did you hide all these talents? As Shygil told,it has given us a chance to rewind our childhood memories….Keep up the good work👍👍
Super
എത്ര വലിയ തിരക്കുകളുടെ മേൽക്കൂര തീർത്താലും ഓർമകളുടെ ചാറ്റൽ മഴ നനയാത്ത ഒരാളും ഉണ്ടാകില്ല .
നല്ലെഴുത്തിനു നന്ദി
കൊറോണ കാലം കഴിഞ്ഞു തിരക്കുകളിൽ ഊളിയിട്ടാലും ഇടക്കൊക്കെ അക്ഷരങ്ങൾക്ക് ജീവൻ നൽകുക👍🏻👍🏻👍🏻
എത്ര വലിയ തിരക്കുകളുടെ മേൽക്കൂര തീർത്താലും ഓർമകളുടെ ചാറ്റൽ മഴ നനയാത്ത ആരും ഉണ്ടാകില്ല
നല്ലെഴുത്തിനു നന്ദി
കൊറോണ കാലം കഴിഞ്ഞാലും തിരക്കുകളിൽ ഊളിയിടുമ്പോൾ ഇടക്കെങ്കിലും അക്ഷരങ്ങൾക്ക് ജീവൻ നൽകാൻ സമയം കിട്ടട്ടെ 🙏