ഞാൻ ഇല്ലെങ്കിൽ ഈ ലോകമേ ഇല്ല, അങ്ങിനെയൊക്കെ എല്ലാവരും പറയുന്നു. ശരിയാണോ? ഒന്ന് നിരീക്ഷിച്ചു നോക്കാം അല്ലെ.
എല്ലാവരും എന്നെ കാണുമ്പോൾ ഞാൻ ഇല്ലാതെ വയ്യ എന്നൊക്കെ അഭിനയിക്കുന്നു. പക്ഷെ എനിക്കറിയാം ഉള്ളിന്റെ ഉള്ളിൽ എന്റെ യാത്രയിൽ സന്തോഷിക്കുന്നവരാണ് എല്ലാവരും. ഞാൻ ഇല്ലാതാവുന്നത് കാണാൻ എത്ര പേരാണ് കാത്തിരിക്കുന്നത്. അപ്പോൾ ഞാൻ മനസ്സിലാക്കി . എന്നെ സ്നേഹിക്കുന്ന ഒരു മനുഷ്യ ജീവി പോലും ഈ ലോകത്തിൽ ഇല്ല. ഞാൻ അനന്ത വിഹായസ്സിൽ മറയുമ്പോൾ നിങ്ങളുടെ മുഖത്ത് വിരിയുന്ന ആ കള്ള പുഞ്ചിരി, കണ്ണുകളിലെ തിളക്കം, അതെന്നോട് എല്ലാം പറഞ്ഞു.
എന്നാൽ അതെ സമയം തന്നിലേക്ക് അലിഞ്ഞു ചേരാൻ വരുന്ന ആ ചിത്രകാരനോട് കടൽ ചോദിച്ചു “എന്തെ നിന്റെ കണ്ണുകളിൽ ഈ വിഷാദം? ”
ഉത്തരം പറയാനാവാതെ തന്നിലേക്ക് അടുക്കുന്ന ആ ചിത്രകാരനോട് സാഗരം വീണ്ടും ചോദിച്ചു, “ഉറ്റവരെ പിരിയുന്ന വേദനയുമായി കരഞ്ഞു ചുവന്ന കണ്ണുകളുമായി നീ വിട പറഞ്ഞപ്പോൾ ഒരാൾ പോലും അരുതേ എന്ന് പറയാത്തതുകൊണ്ടാണോ നീ എന്നിൽ അലിയുന്നത്? “.
അതെ ആർക്കും ആരും ഇല്ലാതെ ജീവിക്കാം, ഒന്നും ശാശ്വതമല്ലാത്ത ഈ ലോകത്തു ആരും ആർക്കുവേണ്ടിയും ജീവിക്കുന്നില്ല. എല്ലാവരും ജീവിക്കുന്നത് അവനവനു വേണ്ടി തന്നെയാണ്.
ആകാശത്തിൽ വർണങ്ങൾ ചാലിച്ചൊരുക്കിയ കലാവിരുന്നു തീർക്കുന്ന അസ്തമയം നമ്മെ പഠിപ്പിക്കുന്നതും അത് തന്നെ.
Superb
Lovely….
Nice
Very well written.Superb
Well written.
Excellent