“അമ്മൂ” അച്ഛന്റെ വിളിയാണ്.
ഇന്നലെ എഴുതുവാൻ പറഞ്ഞതൊക്കെ എഴുതിയെന്നു ഉറപ്പുവരുത്തി. അപ്പോഴേക്കും അച്ഛൻ അടുത്തെത്തിയിരിക്കുന്നു. ഇന്നലെ പറഞ്ഞതൊക്കെ എഴുതിയിട്ടുണ്ട്..
അച്ഛന്റെ കാർക്കശ്യം അച്ചട്ടാണ്, മറുവാക്കില്ല..
അമ്മുവിൻറെ ചുണ്ടുകൾ വിറച്ചു.. “അതൊന്നുമല്ല നിന്റെ മാഷ് ന്നോട് ഒരുകാര്യം പറഞ്ഞു.. ഉച്ചക്ക് ഉപ്പുമാവ് വാങ്ങണ വരീല് നിന്നെ കണ്ടൂന്ന്.. സത്യാണോ?“..
ഇവട്ന്ന് ചോറ് കൊണ്ടോവണില്ലേ പിന്നെന്താ?..
ഇനി മാഷെങ്ങാനും വീണ്ടും പറഞ്ഞാൽ പിന്നെ, എന്താണ്ടാവാ ന്നു ഞാൻ പറയേണ്ടല്ലോ? “..
അച്ഛന്റെ ഭീഷണി എന്നെ എന്തോ ഭയപ്പെടുത്തിയില്ല.. കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലാലോ.. അമ്മു സ്വയം സമാധാനിച്ചു..
ദിവസങ്ങൾ ഓടിയകന്നു..
ഒരു ദിവസം മാഷിന്റെ ശബ്ദം ഉമ്മറത്തു നിന്നു ഉച്ചത്തിൽ കേട്ടു.. ചിരിയും സംസാരവും വ്യക്തമായില്ല.. ഇന്നെന്തായാലും അടി ഉറപ്പാണ്.. തീരുമാനിച്ചു.
അമ്മുക്കുട്ടീ… അച്ഛന്റെ സ്വരത്തിനു ഇന്നു പക്ഷെ വാത്സല്യത്തിന്റെ സ്പർശമാണ്..
ഇവടെ വരാ.. മാഷ് നിന്നെ പറ്റിപറഞ്ഞപ്പോൾ വല്ലാത്ത അഭിമാനം തോന്നണു..
ഉമ്മറത്തെത്തിയപ്പോൾ മാഷിന്റെ പ്രത്യേക അഭിനന്ദനവും കിട്ടി..
മാഷ് പോയപ്പോൾ അമ്മ അച്ഛനോട് കാര്യമെന്തെന്ന് തിരക്കി..
അമ്മുക്കുട്ടി ചെയ്തത് അത്ര ചെറിയ കാര്യല്ല ട്ടോ.. കൂടെ പഠിക്കുന്ന കൂട്ടുകാരിക്ക് ഒരു പങ്കു ഉപ്പുമാവ് അധികം വാങ്ങിക്കൊടുത്തു.. എന്നിട്ടേ അവൾ ഊണുകഴിക്കാറുള്ളൂ ത്രെ… അല്ലാതെ സ്വയം വാങ്ങി കഴിക്കാറില്ല.. കൂട്ടുകാരിയുടെ വീട്ടിൽ മുഴുപട്ടിണിയാ ത്രെ.. കിട്ടുന്ന ഉപ്പുമാവ് അവൾക്കുതന്നെ തികയില്ല..
അമ്മുക്കുട്ടിക്കു കിട്ടുന്നതു വീട്ടിൽ കൊണ്ടു പോകുമത്രേ.. ദിവസങ്ങളായി ഇതു തുടങ്ങിയിട്ട് .. അതിന്റെ ഗൗരവം അമ്മുക്കുട്ടി മനസ്സിലാക്കിയോ ആവോ..
അമ്മയുടെ കൈ അറിയാതെ അമ്മുവിൻറെ തലയിൽ തലോടി..
പിറ്റേ ദിവസം ഒരു വാട്ടിയ വാഴയില ചോറ്റു പാത്രത്തിനൊപ്പം അമ്മ വെക്കുന്നതും പതിവാക്കി…….
കാലമേറെ കഴിഞ്ഞു..
അവൾ ആ പ്രിയപ്പെട്ട കൂട്ടുകാരി എന്റെ മനസ്സിൽ കോറിയിട്ട ജീവിത വ്യഥ മഹാപ്രളയത്തിലും മഹാമാരിയിലും ഞാൻ മനസ്സിലാക്കി..
അവർക്കായി സഹായം ചെയ്യുമ്പോൾ അവളെ തിരയുന്ന തിരക്കിലായിരുന്നു അമ്മുക്കുട്ടി… കൗതുകത്തോടെ അതിലേറെ വിഷമത്തോടെ !!!!
really touching one… Congratulations
Really touching story. Congratulations