തിരുമുടിമാലയിലെയൊരുദളം പൂവായി-
ജനിക്കുവാനുള്ള ഭാഗ്യം ലഭിച്ചുവെങ്കിൽ!
തിരുനെറ്റിത്തടത്തിൽ നീയണിയുന്ന ചന്ദനത്തി-
ന്നൊരു ചെറുകണികയായ് പിറന്നെങ്കിൽ!
തവ മയിൽ പീലിയിലെയൊരു ചെറുയിഴയായി-
കമലനയനാ! ഞാനും ജനിച്ചെങ്കിൽ!
തവ പാദപത്മങ്ങൾ തഴുകിടും തുളസിപ്പൂ-
വതിലൊരു ദളമായ് ഞാൻ പിറന്നെങ്കിൽ!
അരുമയാമരഞ്ഞാണമതിലൊരു കണ്ണിയായി-
പിറവിയെടുക്കാനെനിക്കായെങ്കിൽ!
മധുരമാ മുരളിയിലൊരുനാദമാകുവാൻ
-മുരളീധരാ! എനിക്കു കഴിഞ്ഞെങ്കിൽ!
തവ പീതവസനത്തി ലൊരുതന്തുവായിട്ടു-
പിറക്കുവാനുള്ള ഭാഗ്യം ലഭിച്ചെങ്കിൽ!
തിരു ചേവടികൾ തൻ സ്പർശന ധന്യതയാർ-
ന്നൊരു പാദധൂളിയായി തീർന്നെങ്കിൽ!
തവ കയ്യിൽ സമർപ്പിക്കും നറുവെണ്ണയതിലൊരു-
ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞെങ്കിൽ!
ഗുരുപുരാധിപദേവ! നവനീതകൃഷ്ണ! കണ്ണാ!
മമ ജന്മം ധന്യമാമെന്നറിയും ഞാൻ
കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ
Very nice Muralimama 👏👏👍
Great effort Muraliji
Beautifully written and you have mentioned the smallest of smallest things you wish to become ,so that you can be with the Lord.I could feel the deep devotion creeping in me when I recited the poem.Kudos to you. Lovely poem.No words to describe it.
വളരെ നന്നായിട്ടുണ്ട്. മുരളി.
Lovely poem. Good effort.
വളരെ നന്നായി